കാസര്‍ഗോഡ് കാറഡുക്ക സഹകരണ സൊസൈറ്റിലേ ക്രമക്കേടില്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. സഹകരണ സൊസൈറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അതേസമയം 4.76 കോടിയുടെ തട്ടിപ്പിന് പുറമെ കേരളബാങ്ക് അനുവദിച്ച 2 കോടി രൂപയും നഷ്ടമായതായി സംശയിക്കുന്നു.