Share this Article
Flipkart ads
മകരവിളക്ക് മഹോത്സവം; ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ സജ്ജീകരിച്ചു
Hospitals Fully Equipped for Makaravilakku Festival Rush

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്.24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ എല്ലാം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.

മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും.

മരുന്നുകൾ ബ്ലീച്ചിംങ് പൗഡർ മുതലായവ പമ്പയിൽ ആവശ്യാനുസരണം ശേഖരിച്ചിട്ടുണ്ട്. മണ്ഡലമഹോത്സവമവസാനിച്ചപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള പമ്പ, സന്നിധാനം, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേഡ്, കോന്നി, പന്തളം, ചരൽമെട്, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിൽ 154739 അയ്യപ്പഭക്തരാണ് ചികിത്സ തേടിയത്.

സന്നിധാനം സർക്കാർ ആശുപത്രിയിൽ മാത്രം 56,272 പേർക്കും പമ്പ ആശുപത്രിയിൽ 23,687 പേർക്കുമാണ് ഇതുവരെ ചികിത്സ നൽകിയിട്ടുള്ളതെന്ന് സന്നിധാനം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ അരുൺ വിനായകൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories