Share this Article
മൂന്നാര്‍ ആശുപത്രിയിൽ ഗര്‍ഭിണിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍
Defendant

അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ.ഇടുക്കി മുന്നാർ മാട്ടുപ്പെട്ടി  കൊരണ്ടിക്കാട്  വി മനോജിനെയാണ്  മൂന്നാർ പോലീസ് പിടികുടിയത്.പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ 2023 ൽ  ഇയാൾ അറസ്റ്റിലായിരുന്നു.

ഇന്നലെ രാത്രി ഒരുമണിയോടെ ആയിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരടക്കം അതിസുരക്ഷിതമായ ആശുപത്രിയാണ് മൂന്നാർ ഹൈറേഞ്ച് ആശുപത്രി. 

സെക്യൂരിറ്റി ജീവനക്കാരുടെ  കണ്ണ് വെട്ടിച്ച് പ്രതി മനോജ് ആശുപത്രിയിലെ ഗർഭിണികളും യുവതികളും ചികിൽസ തേടിയെത്തുന്ന വാർഡിൽ കയറിപ്പറ്റി. എല്ലാവരും ഉറങ്ങുകയാണെന്ന് മനസിലാക്കിയ പ്രതി ആറുമാസം ഗർഭിണിയായ യുവതിയെ കടന്നു പിടിച്ചു.

യുവതി ബഹളം വെച്ചതോടെ  ബന്ധുക്കളും മറ്റ് രോഗികളും ഞെട്ടിയുണർന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥത്തെത്തി സിസിടിവി ദൃശ്യങ്ങളുടെ  സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടി.

2023ൽ പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories