Share this Article
കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ 17കാരിയുടെ മൃതദേഹം; പോക്സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
വെബ് ടീം
posted on 14-05-2024
1 min read
dead-body-with-a-belt-around-its-neck-pocso-survivor-17-year-old-girl-found-dead-inside-house

ഇടുക്കിയില്‍  17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ പോക്സോ കേസിലെ അതിജീവിതയായ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്.

പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്.  

ഫൊറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. രണ്ടു വർഷം മുമ്പുള്ള പോക്സോ കേസിലെ  ഇരയാണ്. കേസിലെ പ്രതികളെ അന്ന് അറസ്റ്റു ചെയ്തിരുന്നു.ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories