പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചിയില്‍ തയാറാക്കിയിട്ടുള്ള പാപ്പാഞ്ഞിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഗാലാഡി കൊച്ചിയുടെ പ്രവര്‍ത്തകരെ വിളിച്ച് വരുത്തി പോലീസ്. പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നല്‍കില്ലെന്ന് പൊലീസ് അറിയിച്ചു. പപ്പാഞ്ഞിയുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് പോലീസ് നീക്കം.
മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു; നരേന്ദ്രമോദി
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു.
എളിയ സ്ഥാനത്ത് നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായി മുന്നേറി. ധനമന്ത്രി ഉള്‍പ്പെടെ വിവിധ ഭരണ പദവികളില്‍ സേവനമനുഷ്ഠിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തിയെന്നും മോദി എക്‌സില്‍ കുറിച്ചു.