Share this Article
തൃശ്ശൂര്‍ കുന്നംകുളത്ത് അപകടം പറ്റിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ മരണം കൊലപാതകം
The death of a young man who was rushed to the hospital after an accident in Thrissur Kunnamkulam is a murder

തൃശ്ശൂർ കുന്നംകുളത്ത് അപകടം പറ്റിയെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മരണം  കൊലപാതകം . സംഭവത്തിൽ    മൂന്നു പേരെ  കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശി  26 വയസ്സുള്ള വിഷ്ണുവാണ്‌ മരിച്ചത്‌. പ്രതികൾ വിഷ്ണുവിനെ  മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.. 

കൊല്ലപ്പെട്ട വിഷ്ണുവിന്റെ സുഹൃത്തുക്കളും  ചെറുവത്താണി സ്വദേശികളുമായ ഷിജിത്ത് കണ്ണൻ ,  ശ്രീശാന്ത് ,  വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇന്നലെ  രാത്രി 9 മണിയോടെയാണ്  പ്രതികൾ   ചേർന്ന് ഇരുചക്ര വാഹനത്തിൽ വിഷ്ണുവിനെ കുന്നംകുളത്തെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

സ്കൂട്ടറിൽ നിന്ന് വീണു പരിക്കേറ്റു എന്നാണ്  ആശുപത്രി അധികൃതരെ അറിയിച്ചത്.. പരിശോധനയിൽ  ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചു എന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഇക്കാര്യം പൊലീസിൽ അറിയിക്കുമെന്ന് വ്യക്തമാക്കി. ഇതോടെ പ്രതികൾ  ആശുപത്രിയിൽ ആക്രമം അഴിച്ചുവിട്ടു.

വിവരം അറിഞ്ഞ്   കുന്നംകുളം പോലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. അതിനിടെയാണ്  വിഷ്ണുവിനെ മൂന്നുപേരും  ചേർന്ന്  മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്... ഇതോടെ  പ്രതികൾ കുറ്റം സമ്മതിച്ചു.

മദ്യപാനത്തിന് ഇടെയുണ്ടായ തർക്കത്തെ തുടർന്നാണ്   വിഷ്ണുവിനെ മാർദ്ധിച്ചതെന്ന് പ്രതികൾ  പോലീസിനോട് വ്യക്തമാക്കി. ഇതോടെ മൂവരുടേയും അറസ്റ്റ്  രേഖപ്പെടുത്തുകയായിരുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories