തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.. എറിഞ്ഞത് നാടൻ ബോംബാണെന്നാണ് പ്രാഥമിക നിഗമനം. കരുവാൻകുളം ഗുരുജി റോഡ് സ്വദേശി ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്‌ഫോടക വസ്തു എറിഞ്ഞത്.അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു..
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബിജുവിന്റെ ഭാര്യ സംഗീതയും നാല് പെൺമക്കളും, അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറഞ്ഞു. വീടിന്റെ ചുമരിലേക്കാണ് എറിഞ്ഞത്. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സ്‌ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. അന്തിക്കാട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.