Share this Article
ഇടുക്കി ജില്ലയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി എസ്പിടി കെ വിഷ്ണു പ്രദീപ്
SP T.K Vishnu Pradeep said that cyber frauds are increasing in Idukki district

ഇടുക്കി ജില്ലയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി എസ്. പി ടി .കെ വിഷ്ണു പ്രദീപ്. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്  കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത 52 കേസുകളിലായി 55 കോടി രൂപ ജില്ലയിലെ വിവിധ വ്യക്തികള്‍ക്ക് നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്ത 55 കേസുകളില്‍ 7.18 കോടി രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സൈബര്‍ തട്ടിപ്പിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് സൈബര്‍ സുരക്ഷാ അവലോകനത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എസ്.പി വ്യക്തമാക്കി.    

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories