മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷം.വന്‍ തോതില്‍ കൃഷി നശിപ്പിച്ചെന്നും പരാതി. കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 34 ഓളം കാട്ടുപന്നികളെ കൊന്നു.
വട്ടംകുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ രൂക്ഷമായ കാട്ടുപന്നി ശല്യം തുടങ്ങിയിട്ട് ഏറെനാളയി . കാട്ടുപന്നി ശല്യം രൂക്ഷമായത്തിനെ തുടര്‍ന്ന് നെല്ലും ,വാഴയും, കപ്പയും അടക്കമുള്ള കാര്‍ഷിക വിളകള്‍ വലിയ തോതില്‍ നശിപ്പിക്കപെട്ടിരുന്നു.
കാര്‍ഷിക വിളകള്‍ നിരന്തരം നശിപ്പിക്കപെട്ടതോടെ കര്‍ഷകര്‍ കാര്‍ഷിക മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു.
കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ കാട്ടുപന്നികളെ വേട്ടയാടി നശിപ്പിക്കാന്‍ തീരുമാനിച്ചത്.
പെരിന്തല്‍മണ്ണ, പാലക്കാട്, എറണാകുളം മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബോര്‍ ഹണ്ടേഴ്‌സ് ടീമിലെ പ്രഫക്ഷണല്‍ വേട്ടക്കാരായ എം എം സെക്കീര്‍ ഹുസൈന്‍, ദിലീപ് മേനോന്‍, സംഗീത് , വിസി മുഹമ്മദാലി, ഇല്യാസ്, ഇസ്മയില്‍ , മങ്കട അസീസ് എന്നിവരുടെ സംഘമാണ് സലീം അയിലക്കാടിന്റെ നേതൃത്വത്തില്‍ പന്നി വേട്ട നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയും പകലുമായി വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ പന്നി വേട്ടയില്‍ ചെറുതും വലുതുമായ 34 പന്നികളെ സംഘം വേട്ടയാടി കൊന്നു.
പന്നിശല്യത്തിന് താത്ക്കാലിക പരിഹാരം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും. പന്നിശല്യം വീണ്ടും രൂക്ഷമായാല്‍ അവയെ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ് സി.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് എം.എ നജീബ്, മുന്‍ പ്രസിഡണ്ട് കഴുങ്കില്‍ മജീദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.