ചാലക്കുടി റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയശേഷം നീന്തിക്കയറി രക്ഷപ്പെട്ട നാലു പേരെ എറണാകുളം പെരുമ്പാവൂരിൽ നിന്നും കണ്ടെത്തി..മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ട്രെയിൻ തട്ടിയ നാലാമത്തെ ആൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ സംഭവത്തിലാണ് നടപടി ഇവരെ കസ്റ്റഡിയിലെടുത്തത്.
പണം കൈക്കലാക്കി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പാളത്തിലൂടെ ഓടുന്നതിനിടയിലായിരുന്നു അപകടം. നാലുപേരും ചാലക്കുടി മേൽ റെയിൽവേ മേൽപ്പാലത്തിൽ വച്ച് ട്രെയിൻ വരുന്നത് കണ്ടു പുഴയിലേക്കു എടുത്തുചാടിയത്. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയും ആയിരുന്നു.