Share this Article
മറയൂര്‍-കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ ബഹുജന പ്രതിഷേധം തുടരുന്നു
increasing menace of wild elephants

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ ശാശ്വത പ്രശ്‌ന പരിഹാരം കാണുന്നില്ലെന്നാരോപിച്ച് മറയൂരില്‍ ബഹുജന പ്രതിഷേധം തുടരുന്നു.

പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളിലേയും ആളുകള്‍ ഓരോ ദിവസം രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം.

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ സമാനതകളില്ലാത്ത കാട്ടാന ശല്യമാണ് നിലനില്‍ക്കുന്നത്.കാട്ടാന ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ കാട്ടാന ശല്യത്തിന് ശാശ്വത പ്രശ്‌ന പരിഹാരം കാണുന്നില്ലെന്നാരോപിച്ച് മറയൂരില്‍ ബഹുജന പ്രതിഷേധം തുടരുകയാണ്.

പയസ്സ് നഗറിലെ വനംവകുപ്പോഫീസിന് മുമ്പിലാണ് പ്രതിഷേധം നടക്കുന്നത്.പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളിലേയും ആളുകള്‍ ഓരോ ദിവസം രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം.

അതേ സമയം കഴിഞ്ഞ ദിവസം കര്‍ഷകനെ ആക്രമിച്ച മോഴ ആന മറ്റൊരാളേയും ആക്രമിക്കാന്‍ ശ്രമിച്ചു.കൃഷിവിളക്കുള്ള വെള്ളം തിരിക്കാന്‍ പോയ സ്റ്റീഫനാണ് കാട്ടാനക്ക് മുമ്പില്‍ അകപ്പെട്ടത്. തലനാരിഴക്കാണ് ഇയാള്‍ കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

രാപകല്‍ വ്യത്യാസമില്ലാതെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്.വലിയ രീതിയില്‍ ആനകള്‍ കൃഷി നാശം വരുത്തിക്കഴിഞ്ഞു.

പകല്‍ സമയത്ത് പോലും ആളുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് ഭയപ്പാടോടെയാണ്.റിസോര്‍ട്ടുകളുടെയും വീടുകളുടെയുമൊക്കെ ഗേറ്റുകള്‍ക്കും മതിലുകള്‍ക്കും ആനകള്‍ നാശം വരുത്തുന്നു.വിനോദ സഞ്ചാരികളും കാട്ടാനകളെ ഭയക്കുന്നു.

രാത്രികാലത്ത് റോഡിലിറങ്ങി കാട്ടാനകള്‍ സ്വരൈ്യ വിഹാരം നടത്തുകയാണ്.ആനകള്‍ ഇത്രത്തോളം ഭീഷണി ഉയര്‍ത്തിയിട്ടും വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ആനകളെ പൂര്‍ണ്ണമായി ജനവാസ മേഖലകളില്‍ നിന്ന് തുരത്തുകയും ആനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories