Share this Article
image
വയനാട്ടിൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ നാലര വയസുകാരൻ്റെ കുടുക്കയിലെ സമ്പാദ്യം
A four-and-a-half-year-old boy's earnings from the trap help those affected by the disaster in Wayanad

വയനാട്, മുണ്ടക്കൈ , ചൂരൽമല ,എന്നിവടങ്ങളിൽ ഉണ്ടായ ദുരന്തത്തിൽപ്പെട്ടവരെ  സഹായിക്കാൻ നാലര വയസുകാരൻ കുടുക്കയിലെ സമ്പാദ്യം കൈമാറി. ബുധനൂർ കടമ്പൂർ ഗിരിജ ഭവനത്തിൽ രബീഷ് ചന്ദ്രൻ, ഗ്രീഷ്മ ദമ്പതികളുടെ മകൻ നാലര വയസുകാരൻ ആരവ് കൃഷ്ണയുടെ കുടുക്കയിലെ സമ്പാദ്യമാണ് വയനാട് ദുരന്തത്തിൽപ്പെട്ടവരെ  സഹായിക്കുന്നതിന് കൈമാറിയത്.

മാന്നാർ എമർജൻസി റെസ്ക്യൂ ടീം (മെർട്ട്) ൻ്റെ നേതൃത്വത്തിൽ വയനാടിനൊരു കൈത്താങ്ങ് എന്ന പേരിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്  ശ്രദ്ധയിൽപ്പെട്ട ആരവ് കൃഷ്ണയുടെ മാതാപിതാക്കൾ മാന്നാർ എമർജൻസി റെസ്ക്യൂ ടീമിൻ്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മകൻ്റെ സഹായം ഏറ്റുവാങ്ങണം എന്ന് അറിയിച്ചതിനെ തുടർന്ന് സെക്രട്ടറി അൻഷാദ് മാന്നാർ ജോയിൻ്റ് സെക്രട്ടറി ഫസൽ റഷീദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories