Share this Article
ചെങ്ങന്നൂരില്‍ കട പൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍
Defendant

ആലപ്പുഴ ചെങ്ങന്നൂരില്‍ കട പൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മധ്യപ്രദേശ് സ്വദേശി ധന്‍രാജ് യദുവന്‍ഷാണ് പിടിയിലായത്. 

ഒക്ടോബര്‍ 21ന് ചെങ്ങന്നൂര്‍  ഐടിഐ ജംഗ്ഷന് സമീപത്തുള്ള മേലതില്‍ സ്റ്റീല്‍സ് എന്ന കടയിലാണ് കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിനു പിന്‍വശത്തെ ടിന്‍ഷീറ്റ് പൊളിച്ച് അകത്തുകയറിയ ശേഷം എംഡിയുടെ ക്യാബിനിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 40000 രൂപയാണ് പ്രതി  കവര്‍ന്നത്.

കൈനകരി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മധ്യപ്രദേശില്‍ മോഷണകേസില്‍ പ്രതിയായ ഇയാള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശകലനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories