Share this Article
കണ്ണൂര്‍ പഴയങ്ങാടിയില്‍ മംഗള എക്‌സ്പ്രസിന് നേരെ കല്ലേറ്; എസി കോച്ചിന്റെ ചില്ല് തകര്‍ന്നു
വെബ് ടീം
posted on 25-09-2024
1 min read
STONE PELTING

കണ്ണൂര്‍ പഴയങ്ങാടിയില്‍ മംഗള എക്‌സ്പ്രസിന് നേരെ കല്ലേറ്. കണ്ണൂരില്‍ നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്‍ എ ടു കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു.

വൈകീട്ടോടെയാണ് കല്ലേറുണ്ടായത്. ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ 20 മിനിട്ടോളം നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

സംഭവത്തില്‍ റെയില്‍വെ സംരക്ഷണസേനയും പഴയങ്ങാടി പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories