കോണ്‍ഗ്രസിനോട് ഇടഞ്ഞ പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കും. സരിന്‍ ഇന്ന് നടത്തുന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കും. വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാടെത്തും. അതിനിടെ ചേലക്കരയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ കെപിസിസി സെക്രട്ടറി എന്‍.കെ സുധീര്‍ പി.വി അന്‍വറിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും.