ഇടുക്കി ജില്ലയില്‍ ദീര്‍ഘദൂര ബസുകളുടെ താല്‍ക്കാലിക പെര്‍മിറ്റ് കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഹൈറേഞ്ച് യാത്ര ക്ലേശത്തിലേക്ക്.അനധികൃത സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ക്കെതിരെ ജില്ലയില്‍ പരിശോധന ആരംഭിച്ചു.ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന 32 ബസ്സുകൾക്ക് നോട്ടീസ് നല്‍കാനും തീരുമാനമായി.
അനധിക്യതമായി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ജില്ലാ ആര്‍.ടി ഒ യുടെ നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ കേസ് ചാര്‍ജ് ചെയ്യെണ്ടെന്നാണ് ഉന്നത ഉദ്യേഗസ്ഥരുടെ നിര്‍ദ്ദശം. ജില്ലയില്‍ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തുന്നത് 32 ബസുകളാണ്. ഈ ബസുകൾക്കെല്ലാം പ്രാഥമികമായി നേട്ടീസ് നല്‍കുവാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ഇടുക്കി ജില്ല ആര്‍ടിഓ ആര്‍ രമണന്‍ പറഞ്ഞു.
ഗതാഗത വകുപ്പിന്റെ പുതിയ തീരുമാന പ്രകാരം ഹൈറേഞ്ചിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ഗതാഗതം നിലക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ നിര്‍ദ്ദേശ പ്രകാരം ബസ് സര്‍വ്വീസുകൾ പ്രധാന ടൗണിലേക്ക് ഒതുക്കപ്പെടും. ഇതോടെ യാത്രക്ക് സാധാരണ ജനങ്ങള്‍ ടൗണുകളിലേക്ക് ടാക്‌സി സര്‍വ്വീസുകളെ ആശ്രയിക്കോണ്ടിവരും. നേരത്തെ ടോക് ഓവര്‍ പദ്ധതി പ്രകാരം സ്വകാര്യ ബസുകളില്‍ നിന്ന് ഏറ്റെടുത്ത ഫാസ്റ്റ് , സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ പോലും കെഎസ് ആര്‍ടിസി ക്യത്യമായി നടത്തുന്നില്ല.
ഹൈറോഞ്ചിലെ ഗ്രാമീണ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ദീര്‍ഘ ദൂര സര്‍വ്വീസുകളില്‍ മേട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂളുകളും കോളജുകളും തുറന്നതോടെ സ്വകാര്യ ബസുകള്‍ കൂടിയില്ലങ്കില്‍ കുട്ടികളുടെ വിദ്യഭ്യാസത്തെ തന്നെ ബാധിക്കും.
ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കെ എസ് ആര്‍ടിസി ഏറ്റെടുക്കുന്നതിന് മുമ്പ് കോട്ടയം, എറണാകുളം കണ്ണുര്‍ എന്നിവിടെങ്ങളില്‍ നിന്നും കുമളിക്കും , നെടുംങ്കണ്ടത്തിനും, മൂന്നാറിനും രാത്രികാലങ്ങളില്‍ സര്‍വ്വീസ് ഉണ്ടായിരുന്നു. ഈ റൂട്ടുള്‍ ഏറ്റെടുത്ത കെ എസ് ആര്‍ടി സി ഇതിന്റ പകുതി സര്‍വ്വീസുകള്‍ പോലും നടത്തുന്നില്ലെന്നിരിക്കെയാണ് പുതിയ നടപടി സ്വീകരിക്കുന്നത്.
അയല്‍ ജില്ലകളില്‍ ജോലിചെയ്യുന്നവര്‍, ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അവധി ദിവസവും , ആഴ്ച അവസാനവും വീടുകളിലെത്തി പുലര്‍ച്ചെ സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഇതെല്ലാമാണിപ്പോള്‍ പ്രതിന്ധിയായിരിക്കുന്നത്.