Share this Article
image
മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി പുതിയ അക്കാദമിക് ബ്ലോക്ക് കെട്ടിടം നിര്‍മ്മിക്കും ; ആര്‍ ബിന്ദു
R bindhu

ഇടുക്കി മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി പുതിയ അക്കാദമിക് ബ്ലോക്ക് കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുമായി മുമ്പോട്ട് പോകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കെട്ടിടമടക്കം കോളേജിന്റെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മൂന്നാറില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.നിലവിൽ കോളേജ് പ്രവർത്തിക്കുന്നത് ഡിറ്റിപിസിയുടെ കെട്ടിടത്തിലാണ്.

2018ലെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി പുതിയ കെട്ടിടം  ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.ഇക്കാര്യത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് കെട്ടിടമടക്കം കോളേജിന്റെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മൂന്നാറില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ നേത്വത്തില്‍ യോഗം ചേര്‍ന്നത്.നിലവിൽ കോളേജ് പ്രവർത്തിക്കുന്നത് ഡിറ്റിപിസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്.

പ്രളയത്തിൽ തകർന്ന കോളേജിനു സമീപത്തായി നിലവിൽ  കെട്ടിടങ്ങളും ഒരു പുതിയ കെട്ടിടവും ഉണ്ട് ഈ കെട്ടിടം ഡിടിപിസിക്ക് കൈമാറിക്കൊണ്ട് നിലവിൽ കോളേജ് പ്രവർത്തിക്കുന്ന ഡിറ്റിപിസിയുടെ കെട്ടിടവും ഭൂമിയും ഏറ്റെടുക്കുവാനാണ് യോഗത്തിൽ തീരുമാനമായത്.

അന്തിമ തീരുമാനമാകുന്നതോടെ മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി പുതിയ അക്കാദമിക് ബ്ലോക്ക് കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുമായി മുമ്പോട്ട് പോകുമെന്നും മന്ത്രി പ്രതികരിച്ചു.

നിലവിൽ 69 ഒന്നാംവർഷ വിദ്യാർഥികൾ ഉൾപ്പെടെ 190 വിദ്യാർഥികളാണ് കോളേജിൽ പഠനം നടത്തുന്നത്. നിലവിലെ ബി എ തമിഴ്, ബി എ എക്കണോമിക്സ്, ബികോം, ബി.എസ്.സി ഗണിതം, എം എ തമിഴ്, എം എ എക്കണോമിക്സ്, എം കോം തുടങ്ങിയ കോഴ്സുകൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള കോഴ്സും, ടൂറിസം, ഫുഡ് ടെക്നോളജി തുടങ്ങിയ പുതിയ കോഴ്സുകളും മൂന്നാർ കോളേജിൽ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് പുതിയ അക്കാദമി ബ്ലോക്ക് നിർമ്മാണത്തിനായുള്ള സ്ഥലവും സന്ദർശനം നടത്തി.ദേവികുളം എം എല്‍ എ അഡ്വ. എ രാജ, ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി, ദേവികുളം സബ് കളക്ടര്‍ ജയകൃഷ്ണൻ വി.എം.കോളിഗേറ്റ് എജുക്കേഷൻ ഡയറക്ടർ സുധിർ കെ .   സി.സി.ഇ.കെ ഡയറക്ടർ മാധവികുട്ടി എം എസ് തുടങ്ങിയവരും ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories