Share this Article
ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
വെബ് ടീം
posted on 09-07-2024
1 min read
/mother-and-baby-died-after-water-tank-collapsed

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ നെല്ലിപ്റ്റക്കുന്ന് പശുവളർത്തൽ ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഷമാലിയും കുടുംബവും. പ്രദേശവാസിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.

യുവതിയും കുഞ്ഞും പശുക്കൾക്ക് പുല്ലരിഞ്ഞശേഷം ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപ്പിൽനിന്നും കൈകഴുകുമ്പോൾ സംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഒന്നരവർഷം മുമ്പാണ് ടാങ്ക് നിർമിച്ചത്. ഉച്ചയ്ക്ക് ഒരു ‌മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുെട പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. പൊലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ഒറ്റപ്പാലും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories