പാലക്കാട് റോഡിലെ കുഴിയില്‍ വീണ് ടിപ്പര്‍ കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോഴായിരുന്നു അപകടം. നെന്മാറ അളുവശേരി സ്വദേശി മണികണ്ഠന്റെ ഭാര്യ രമ്യയാണ് മരിച്ചത്. എലവഞ്ചേരി കരിങ്കുളത്ത് വെച്ചായിരുന്നു അപകടം.നിയന്ത്രണം വിട്ടു റോഡിലേക്ക് വീണ രമ്യടിപ്പറിനടിയില്‍ പെടുകയായിരുന്നു.നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട്തതില്‍ പൊലീസ് കേസെടുത്തു