Share this Article
മുനമ്പത്ത് വഖഫ് ഭൂമി പ്രശ്‌നത്തില്‍ നടക്കുന്ന റിലേ നിരാഹാര സമരം തുടരുന്നു
Relay hunger strike on Munambam Waqf land issue

ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  മുനമ്പത്ത് വഖഫ് ഭൂമി പ്രശ്നത്തിൽ നടക്കുന്ന റിലേ നിരാഹാര സമരം തുടരുന്നു. വഖഫ് നിയമം ഭേദഗതി ചെയ്യണമെന്നാണ് ഭൂ സംരക്ഷണ സമിതിയുടെ ആവശ്യം. പണം കൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശം പൂർണ്ണമായും ലഭിക്കുന്നതുവരെ സമരം തുടരാനാണ് ഭൂസംരക്ഷണ സമിതിയുടെ തീരുമാനം.

600 ഓളം കുടുംബങ്ങൾക്ക് നീതി തേടിയാണ് മുനമ്പത്തിന്റെ തീരദേശമണ്ണിൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  റിലേ നിരാഹാര സമരം ആരംഭിച്ചത്. സധാരണക്കാരായ മത്സ്യ തൊഴിലാളികൾ ജനിച്ച് വീണ മണ്ണ് നഷ്ട മാകാതിരിക്കാനാണ് സമരത്തിറങ്ങിയതാണ് ഭൂസംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ട്.കിടപ്പാടം നഷ്ടമാകാതിരിക്കാൻ അവസാന ശ്വാസം വരെ സമര രംഗത്തുണ്ടാകുമെന്നാണ് സമരക്കാരുടെ നിലപാട്.

1954ലെ വഖഫ് നിയമം വരുന്നതിനു മുന്‍പ് ഫാറൂഖ് കോളജ് മാനേജ്‌മെന്റില്‍ നിന്ന് 1950 കാലഘട്ടത്തിലാണ് ഹര്‍ജിക്കാരുടെ പൂര്‍വികര്‍ മുനമ്ബത്തെ ഭൂമി വാങ്ങിയത്. 1995ല്‍ പുതിയ നിയമം വന്നു. 2013ല്‍ ഭേദഗതി ചെയ്തു.

വഖഫ് സ്വത്തല്ലാതിരുന്ന കാലഘട്ടത്തിലാണു ഹര്‍ജിക്കാര്‍ സ്വത്ത് വാങ്ങിയത്. അതേ സമയം മുനമ്പം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വഖഫ് ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണം എന്നാണ് ഭരണ പ്രതിപക്ഷ ഭേദമന്യേ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories