Share this Article
കൊച്ചിയില്‍ നടുറോഡില്‍ യുവതിക്ക് ക്രൂരമര്‍ദനം; ആക്രമിച്ചത് 4 പേര്‍ ചേര്‍ന്ന്
വെബ് ടീം
posted on 21-08-2024
1 min read
young woman beaten-up

കൊച്ചി വൈറ്റിലയിൽ യുവതിക്ക് അതിക്രൂരമർദനം. ഇന്ന് പുലർച്ചെ നാലരയ്ക്കാണ് പ്രതിശ്രുതവരനടങ്ങുന്ന നാലംഗ സംഘം നടുറോഡിൽ വച്ച് യുവതിയെ മർദിച്ചത്. മർദനത്തിനുശേഷം പൊലീസ് സ്ഥലത്തെങ്കിലും നടപടിയെടുക്കാതെ മടങ്ങുകയായിരുന്നു.

പുലർച്ചെ നാലരയ്ക്ക് വൈറ്റില ജനത റോഡിൽ വച്ചാണ് പ്രതിശ്രുതവരൻ യുവതിയെ അതിക്രൂരമായി മർദിച്ചത്. സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില ജനത ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് മർദനം ആരംഭിച്ചു. യുവതിയുടെ മുഖത്ത് ഇയാൾ അടിക്കുന്നത് കണ്ട വഴിയാത്രക്കാരൻ

ഇടപെട്ടു. ഇതോടെ ഇരുവരും ജനതാ റോഡിലേക്ക് കയറി.  അവിടെയും മർദ്ദനം തുടർന്നു.

യുവാവിന്റെ മൂന്ന് സുഹൃത്തുക്കൾ കൂടെ ഉണ്ടായിരുന്നെങ്കിലും കാര്യമായി ഇടപെട്ടില്ല. തുടർന്ന് യുവതി ഓടി തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലേക്ക് കയറി. പിന്തുടർത്തിയ യുവാവ് അവിടെവച്ചും മർദനം തുടർന്നു.

മർദനത്തിനുശേഷം അഞ്ചുപേരും തൊട്ടടുത്തുള്ള വ്യാപാരസ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന് അരമണിക്കൂറോളം സംസാരിച്ചു. ഈ സമയം സ്ഥലത്ത് പൊലീസ് എത്തി. അഞ്ചു പേരെയും വിളിച്ച് സംസാരിച്ച് പൊലീസ് വാഹനം അതിൻ്റെ വഴിക്ക് പോയി. മാധ്യമ വാർത്തയെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ തനിക്ക് പരാതി ഇല്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories