Share this Article
ഇരിഞ്ഞാലക്കുടയിൽ എംഡിഎംഎയുമായി സ്‌കൂബ ഡൈവർ പിടിയിൽ
Scuba diver arrested with MDMA in Irinjalakuda

തൃശ്ശൂർ ഇരിഞ്ഞാലക്കുട തേലപ്പിള്ളിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന  എം ഡി എം എയുമായി  സ്‌കൂബ ഡൈവർ പോലിസിന്റെ പിടിയിൽ. പെരുമ്പിള്ളിശേരി സ്വദേശി 24 വയസ്സുള്ള ശ്യാം  ആണ് പിടിയിലാത്.. 20 ഗ്രാം എംഡി എം എയുമായി മോട്ടോർസൈക്കിളിൽ വരുന്നതിനിടയാണ്  ഇയാൾ പിടിയിലായത്.

തൃശൂർ മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് പിടിയിലായ ശ്യാം എന്ന് പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ഇയാൾ എംഡി എം എ കൊണ്ടുവന്നത്.

തൃശ്ശൂർ റൂറൽ  പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories