Share this Article
മലപ്പുറം പൊന്നാനി അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം
Malappuram fiber boat capsize accident


പൊന്നാനി അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. കടലിലേക്ക് തെറിച്ചു വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

 താനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തഹ്ലിന്‍ എന്ന ഫൈബര്‍ വള്ളമാണ് ശക്തമായ തിരയില്‍പെട്ട് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന താനൂര്‍ സ്വദേശി റഊഫ് താനൂര്‍ ചെട്ടിപ്പടി സ്വദേശി നൗഷാദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരമറിഞ്ഞയുടന്‍ കോസ്റ്റല്‍ പൊലീസും, ഫിഷറീസും ചേര്‍ന്ന് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തി.

കടലിലേക്ക് മത്സ്യബന്ധനത്തിനായി പോവുകയും തിരിച്ചു വരുകയും ചെയ്യുന്ന യാനങ്ങളിലെ എല്ലാവരും അഴിമുഖത്തെത്തുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ധരിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഇതിനായി  കോസ്റ്റല്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് കോസ്റ്റല്‍ സി.ഐ ശശീന്ദ്രന്‍ മേലയില്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories