വയനാടിന് കൈത്താങ്ങാവാന്‍ പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. കാരുണ്യ യാത്രയിലൂടെ സമാഹരിക്കുന്ന തുക വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി നല്‍കാനാണ് തീരുമാനം.
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാന്‍ പൊതുജന പങ്കാളിത്തത്തോടെ ഒരു ദിവസം മുഴുവന്‍ കാരുണ്യ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഫെഡറേഷന്‍. കോട്ടയം ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ചയായിരുന്നു കാരുണ്യ യാത്ര നടത്തിയത്. യാത്രയ്ക്ക് ചില ബസ്സുകളില്‍ ടിക്കറ്റ് പോലും ഉണ്ടായിരുന്നില്ല.
ജീവനക്കാര്‍ നീട്ടുന്ന ബക്കറ്റില്‍ ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കി എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാം. യാത്രക്കാരുടെ പരിപൂര്‍ണ്ണ സഹകരണം ലഭിച്ചതായും ഫെഡറേഷന്‍ ചങ്ങനാശ്ശേരി താലൂക്ക് പ്രസിഡണ്ട് പി ജെ ജോസുകുട്ടി പറഞ്ഞു.
എല്ലാ ബസ്സുകളും രാവിലെ ആദ്യ ട്രിപ്പ് മുതല്‍ അവസാന ട്രിപ്പ് വരെയുള്ള കളക്ഷനില്‍ , ഇന്ധന ചെലവ് കഴിച്ചുള്ള തുക ദുരന്തബാധിതര്‍ക്കായി നീക്കി വയ്ക്കും. ഇത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി വഴി കൈമാറാനാണ് തീരുമാനം. 2018ലെ പ്രളയകാലത്തും 3 കോടിയിലേറെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഘടന നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.