കണ്ണൂർ: സിപിഐഎം നേതൃത്വത്തിനെതിര വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സികെപി പത്മനാഭന്‍. പാര്‍ട്ടിയുടെ തെറ്റ് തിരുത്തല്‍ കാലത്താണ് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള വിമര്‍ശനം. തന്റെ രോഗാവസ്ഥ പാര്‍ട്ടി നല്‍കിയതാണെന്ന് പ്ത്മനാഭന്‍ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധവും തെരഞ്ഞടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങളും അദ്ദേഹം കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.സിപിഐഎമ്മിലെ വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനോട് അടുപ്പം പുലര്‍ത്തിയിരുന്ന കണ്ണൂരില്‍ നിന്നുള്ള നേതാവാണ്സികെപി പത്മനാഭന്‍. പാര്‍ട്ടി നടപടി നേരിട്ട പത്മനാഭന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തൃപ്തികരമായി വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ തരം താഴ്ത്തപ്പെടുകയായിരുന്നു. തന്റെ രോഗാവസ്ഥ പാര്‍ട്ടിയുടെ സംഭാവനയാണെന്ന് പത്മനാഭന്‍ പറഞ്ഞു.
വിഭാഗീയതയില്‍ താന്‍ ശരിയുടെ പക്ഷത്തായിരുന്നു. അതിന്റെ ഭാഗമായി പ്രതികാര നടപടിയുണ്ടായി.15 തവണ പരാതി നല്‍കിയിട്ടും നീതികിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.ടിപി ചന്ദ്രശേഖരനെ ആര് കൊന്നാലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നാണ് പത്മനാഭന്റെ വിലയിരുത്തല്‍.ജനങ്ങള്‍ പാര്‍ട്ടി നേതാക്കളെയാണ് വിലയിരുത്തുന്നതെന്ന് ഇഎംഎസ് സര്‍ക്കാരിനെ ഉദാഹരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസം വീണ്ടെടുക്കാന്‍ മാതൃകാപരമായ നടപടിയാണ് നേതൃത്വത്തില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പത്മനാഭന്‍ പറഞ്ഞു.