Share this Article
ഹജ്ജ് യാത്ര; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Hajj Journey; Preparations are progressing at Nedumbassery International Airport

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ, നെടുമ്പാശേരി  രാജ്യാന്തര  വിമാനത്താവളത്തിലെ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ  മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാമിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം  വിലയിരുത്തി. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ക്യാമ്പ് ഒരുക്കുന്നത്. 

മേയ് 24  മുതൽ ജൂൺ 10 വരെയാണ് നെടുമ്പാശേരിയിലെ ഹജ് ക്യാമ്പ്. 4474 പേരാണ് കൊച്ചി വിമാനത്താവളം വഴി  ഹജ്ജിന് പോകുന്നത്. ഇതിൽ 1826 പേർ പുരുഷന്മാരും 2448 പേർ സ്ത്രീകളുമാണ്.  ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും തമിഴ്‌നാടിൽ നിന്നുള്ള  105  പേരും കർണ്ണാടകയിൽ നിന്ന് രണ്ടു പേരും സംഘത്തിൽ ഉണ്ട്.

സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുന്നത്. മേയ് 26ന് ഉച്ചയ്ക്ക് 12.30 ന് 279 ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടും. ജൂൺ 9ന് അവസാനിക്കുന്ന രീതിയിൽ 16 സർവ്വീസുകളാണ് കൊച്ചി വഴി നടത്തുന്നത്. ഹജ്ജ് യാത്ര സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാലിൽ ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിലയിരുത്തി.  

സിയാൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹജ്ജ്  കമ്മിറ്റി അംഗങ്ങളും വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സിയാൽ ഉദ്യോഗസ്ഥരും  പങ്കെടുത്തു.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories