കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തതായി പോലീസ്. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും നിര്‍ദേശം. എസ് എഫ് ഐ ഏരിയ പ്രസിഡന്റിനെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി.എന്നാൽ പ്രിൻസിപ്പലിനെ മർദിച്ചന്ന പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടിയുണ്ടായിട്ടില്ല.
കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സുനിൽ ഭാസ്കറിനെതിരെയും കണ്ടാലറിയുന്ന 15 എസ് എഫ് ഐ പ്രവർത്തകർക്ക് എതിരെയും കൊയിലാണ്ടി പോലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ തുടർച്ചയായ് പ്രിൻസിപ്പലിന് എപ്പോൾ വിളിപ്പിച്ചാലും സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് നൽകിയിന്നു.ഇതിലാണ് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ കുറ്റം ചെയ്തതായി പോലീസ് പറയുന്നത് .മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ബി ആർ അഭിനവിനെ മർദിച്ചെന്ന പരാതിയിലാണ് അറസ്റ്റിന് മുന്നോടിയായി പോലീസ് നോട്ടീസ് നൽകിയത്. എന്നാൽ മർദിച്ചെന്ന് കാണിച്ച് സി സി ടി വി ദൃശ്യങ്ങൾ സഹിതം പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പ്രതികളായിരുന്ന എസ് എഫ് ഐ പ്രവർത്തകർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.