സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ കൊച്ചി എം.ജി റോഡിൽ തലകീഴായി മറിയുകയായിരുന്നു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം.
രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. അതിന് മുമ്പ് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിെനെ ഇടിച്ചിടുകയായിരുന്നു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. നടൻമാർ ഉൾപ്പെടെ പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.