കോട്ടയം തലയോലപ്പറമ്പില്‍ നിരവധി മോഷണ കേസിലെ പ്രതി പിടിയില്‍. ഊന്നുകല്‍ സ്വദേശി മുഹമ്മദ് ബാപ്പുവാണ് പിടിയിലായത്. പൊലീസിന്റെ രാത്രികാല പെട്രോളിങ്ങിനിടെ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നിന്നാണ് പ്രതി പിടിയിലായത്.
കഴിഞ്ഞദിവസം വെള്ളൂര്‍ ചെറുകര ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മൂന്ന് കിലോയോളം ചില്ലറ ഇയാൾ മോഷ്ടിച്ചിരുന്നു. മോഷണത്തിന് ഉപയോഗിക്കുന്ന ഉളികള്‍ ഉള്‍പ്പെടെ പ്രതിയുടെ കയ്യില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.