Share this Article
മുക്കാൽ ലക്ഷത്തിലധികം രൂപയ്ക്ക് വാങ്ങിയ ബൈക്കിന് തകരാർ, പരാതിക്കാരന് വിലയായ 84,803 രൂപയും പലിശയും 15000 രൂപ നഷ്ടവും നൽകുവാൻ ഉപഭോക്തൃ കോടതി വിധി
വെബ് ടീം
posted on 10-09-2024
1 min read
CONSUMER COURT ORDER

തൃശൂർ: മുക്കാൽ ലക്ഷത്തിലധികം രൂപയ്ക്ക് വാങ്ങിയ ബൈക്കിന് തകരാർ വന്നതിനെ തുടർന്ന്  ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്. 

സുജിത്ത് സുരേന്ദ്രൻ 84,803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങിയത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടു. 

പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിക്കുകയും ചെയ്തു. വാഹനത്തിൻ്റെ എഞ്ചിന് ഗുരുതരമായ തകരാറുള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു,മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് വാഹനത്തിൻ്റെ വില 84803 രൂപയും  ഹർജി നൽകിയ  തിയതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധിച്ചു .ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories