മലപ്പുറം പൂക്കോട്ടുംപാടം അങ്ങാടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടി പതിവാകുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് കൈയ്യങ്കളിയുണ്ടായത്. സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രശ്നം അധ്യാപകര്‍ ഇടപെട്ടതോടെ കുട്ടികള്‍ അങ്ങാടിയിലെത്തി തമ്മില്‍ തല്ലിതീര്‍ക്കുകയായിരുന്നു. പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍, എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് അടിപിടിയുണ്ടായത്.
വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച റീല്‍സ് വീഡിയോയാണ് കുട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. ഈ അധ്യയന വര്‍ഷം ഇത്തരത്തില്‍ ടൗണില്‍ വെച്ച് നിരവധി തവണ കുട്ടികള്‍ ഈ രീതിയില്‍ കൈയ്യാങ്കളി നടത്തിയിട്ടുണ്ട്. സ്‌കൂള്‍ പി.ടി.എ, എസ്.എം.സി, പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവരും വിഷത്തില്‍ കൃത്യമായി ഇടപെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
സ്‌കൂളിന് പുറത്ത് ഇത്തരം അടിപിടികള്‍ നടക്കുമ്പോള്‍ പലപ്പോഴും അധ്യാപകര്‍ വിവരം അറിയുന്നില്ല. പൊലീസിനും വേണ്ട രീതിയില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണ്. സംവത്തില്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.