Share this Article
അടിമാലിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
Prohibited tobacco products seized in Adimali

ഇടുക്കി അടിമാലി എക്‌സൈസ് റേഞ്ച് സംഘം ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് അടിമാലിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.സ്‌കൂള്‍ പരിസരമുള്‍പ്പെടെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.പുകയില ഉത്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിച്ചു.

പുതിയ അധ്യായന വര്‍ഷമാരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘം ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് അടിമാലി ടൗണിലെ വിവിധ മേഖലകളില്‍ പരിശോധന നടത്തിയത്. സ്‌കൂള്‍ പരിസരമുള്‍പ്പെടെ കേന്ദ്രീകരിച്ച് വിവിധ കടകളില്‍ പരിശോധന നടന്നു. പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.70 പാക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു.

അടിമാലി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിലുമോന്‍, ജെ എച്ച് ഐമാരായ എല്‍ ബി ബേബി, അമര്‍നാഥ്, അസിസ്റ്റന്റ്  എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പ്രദീപ് കെ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സച്ചു ശശി, ആലം അസഫ് ഖാന്‍, രാജദുരൈ പി എന്നിവരും പങ്കെടുത്തു.പുകയില ഉത്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories