Share this Article
image
മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗീക അതിക്രമം; 24കാരന്‍ പിടിയില്‍
Defendant

ഇടുക്കി മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗീക അതിക്രമം നടത്തിയ ആള്‍ പോലീസിന്റെ പിടിയിലായി. മൂന്നാര്‍ സ്വദേശി അജിത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയതത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിലാണ് 24കാരനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.മൂന്നാര്‍ സ്വദേശി അജിത് കുമാറാണ് പോലീസിന്റെ പിടിയിലായത്.

പ്രണയം നടിച്ചിയാള്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗീക അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടു.തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.

ഈ സമയത്താണ് ലൈംഗീക അതിക്രമം നടന്ന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് മൂന്നാര്‍ പോലീസില്‍ വിവരമറിയിക്കുകയും സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി.

പോലീസ് പിന്നീട് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories