Share this Article
Union Budget
ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും പൊലീസ് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം
വെബ് ടീം
posted on 09-10-2024
1 min read
POLICE NOTICE

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്.പ്രയാഗ മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. മരട് പൊലീസ് സ്റ്റേഷനിൽവെച്ചുതന്നെയോ എറണാകുളം എസിപിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക.

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. കേസില്‍ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെയാണ് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നത്. ഇവിടെ ലഹരി സാന്നിധ്യം കണ്ടെത്തിയിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories