കണ്ണൂര്‍ മാടായി കോളേജില്‍ എംകെ രാഘവന്‍ എംപിയെ തടഞ്ഞതില്‍ നടപടിയുമായി കോണ്‍ഗ്രസ് ജില്ല നേതൃത്വം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ കാപ്പാടന്‍ ശശിധരന്‍, വരുണ്‍ കൃഷ്ണന്‍, കെ.വി സതീഷ് കുമാര്‍, കെ.പി ശശി എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
പൊതുജന മധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയെന്ന് കാട്ടിയാണ് ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തി നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം പാര്‍ട്ടിയുടെ നടപടി അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ എംകെ രാഘവനെതിരെ എഐസിസിക്ക് പരാതി നല്‍കി.