Share this Article
തൃശൂരില്‍ റോഡിന് കുറുകെ വീണ തെങ്ങില്‍ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
A young man died after his bike hit a coconut that fell across the road in Thrissur

തൃശൂര്‍ അരിമ്പൂര്‍ എറവില്‍ കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങില്‍ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി 35 വയസ്സുള്ള  നിജിന്‍ ആണ് മരിച്ചത്.

തൃശൂര്‍ - കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിന്‍. തിങ്കളാഴ്ച പുലര്‍ച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു  അപകടം.തലയ്ക്ക് പരിക്കേറ്റ നിജിന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എറവ് - കൈപ്പിള്ളി റോഡില്‍ എറവ് അകമ്പാടത്തിന് സമീപമായിരുന്നു  അപകടം.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories