Share this Article
image
കുന്നംകുളം കിഴുര്‍ പോളിടെക്‌നിക്കില്‍ നടക്കുന്ന സംസ്ഥാന ഇന്റര്‍ പോളി കലോത്സവത്തിനിടെ സംഘര്‍ഷം
Clash during State Inter Poly Arts Festival at Kizur Polytechnic, Kunnamkulam

കുന്നംകുളം കിഴുർ പോളിടെക്നിക്കിൽ നടക്കുന്ന സംസ്ഥാന ഇന്റർ പോളി കലോത്സവത്തിനിടെ സംഘർഷം. ഇന്നലെ  രാത്രി പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്.

കോളേജ് ഗ്രൗണ്ടിൽ നിന്നും കൂട്ടമായി എത്തിയ വിദ്യാർത്ഥികൾ രണ്ടു ചേരികളായി തിരിഞ്ഞ്   കോളേജിനു മുൻപിലെ റോഡിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കും  വിദ്യാർത്ഥികൾക്കും പരിക്കേറ്റു.

സംഘർഷ സമയത്ത് പോലീസുകാരുടെ എണ്ണം കുറവായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories