കൊച്ചി: അങ്കമാലിയിലെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ കേസ് എടുത്തു. ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് ഷൂട്ടിങ് നടന്നത്. അങ്കമാലിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു ഷൂട്ടിങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. സിനിമ ചിത്രീകരണം നടക്കുന്നതിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ താത്കാലികമായി അടച്ചു എന്നും പരാതിയുണ്ട്.
ആരാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടന്നത്. സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.