കാടിറങ്ങിയ കരടി അട്ടപ്പാടി ഇടവാണി ഊര് നിവാസികള്‍ക്ക് കൗതുകമാവുന്നു. കരടിയെ കാടുകയറ്റാന്‍ വനംവകുപ്പ് പടിച്ച പണി പതിനെട്ടു നോക്കിയിട്ടും ഫലമുണ്ടായില്ല.
പത്ത് ദിവസത്തോളമായി ഊര് നിവാസികള്‍ നല്‍കുന്ന അരിയും കഞ്ഞിയുമൊക്കെ കഴിച്ച് പ്ലാവിന്റെ കൊമ്പിലാണ് ഈ വിരുതന്റെ ഉറക്കം. കാടുകയറ്റാനായി പടക്കം വരെ പൊട്ടിച്ചുനോക്കി. എന്നാല്‍ ദേ നിക്കണു ആശാന്‍ വീണ്ടും പ്ലാവിന്റെ കൊമ്പില്‍.
ഉറക്കവും താമസവും പ്ലാവിന്റെ കൊമ്പിലാണെങ്കിലും മനുഷ്യരെ ആക്രമിക്കാനോ കൃഷി നശിപ്പിക്കാനോയെന്നും ഇവനെ കിട്ടില്ലെന്ന് ഊരിലെ ആളുകളും പറയുന്നു. നിലവില്‍ ആക്രമണമൊന്നും നടത്തിയിട്ടില്ലെങ്കിലും ഊര് നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.