തൃശൂര്‍ ആമ്പല്ലൂര്‍ ആലേങ്ങാട് കഞ്ചാവ് ചെടി കണ്ടെത്തി. ആലേങ്ങാട് പീച്ചാംപിള്ളി റോഡിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
ആലേങ്ങാട് പീച്ചാംപിള്ളി റോഡില്‍ തോടിന് സമീപത്ത് നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ സാമൂഹ്യവിരുദ്ധര്‍ സ്ഥിരമായി ഇവിടെ എത്താറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് സ്ഥലത്ത് പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. സുദര്‍ശനകുമാര്‍ അറിയിച്ചു.
സമീപത്തെ പറമ്പുകളിലും എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സോണി കെ. ദേവസി, കെ.കെ. വല്‍സന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.എം. കണ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ ഇ.എസ്. സംഗീത് എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.