കൊച്ചി: ക്രിസ്തുമസ്, പുതുവൽസര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവ്വീസുകൾ കൂടുതലായി ഉണ്ടാകും.
പുതുവൽസരദിനത്തിൽ പുലർച്ചെ വരെ സർവ്വീസ് നടത്തും. അവസാന സർവ്വീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും ആലുവയിൽ നിന്നും 1.45 നും ആയിരിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു.