Share this Article
ഇടുക്കിയിൽ വാഹനാപകടം; ബൈക്ക് യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു
College Student Killed in Idukki Road Accident

ഇടുക്കി തൊടുപുഴ - പുളിയൻമല സംസ്ഥാനപാതയിൽ ഇടുക്കി ഡാം ടോപ്പിന് സമീപം വാഹനാപകടം.ബൈക്ക് യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു.ചെല്ലാർകോവിൽ സ്വദേശി വിഗ്നേഷ് ആണ് മരിച്ചത്.കഞ്ഞിക്കുഴിയിലെ മാതാവിൻ്റെ വീട്ടിലേക്ക്  പോകും വഴിയായിരുന്നു അപകടം.ഉടനെതന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് . പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. പുളിയൻമല ക്രൈസ്റ്റ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയായിരുന്നു വിഗ്നേഷ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories