Share this Article
പരാജയപ്പെടുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് SSLC പരീക്ഷയിൽ മികച്ച വിജയം
വെബ് ടീം
posted on 08-05-2024
1 min read
student-who-committed-suicide-in-fear-of-failure-passed-the-sslc-exam

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച വിജയം. മലപ്പുറം ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിവേദിതയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പ്  എഴുതി വെച്ച ശേഷമാണ് നിവേദിത ജീവനൊടുക്കിയത്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories