Share this Article
കേരളവിഷൻ്റെ 'എന്റെ കണ്മണിക്ക് ഫസ്‌റ്റ് ഗിഫ്റ്റ്' പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന ബേബി ബെഡ് കിറ്റുകളുടെ വിതരണോദ്ഘാടനം നവംബര്‍ 14 ന്
വെബ് ടീം
posted on 12-11-2024
1 min read
ente kanmanikk first gift

തൃശൂർ: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന കേരളവിഷൻ്റെ' എന്റെ കണ്മണിക്ക് ഫസ്‌റ്റ് ഗിഫ്റ്റ്' പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷൻ (CSR Body of Manappuram Finance Ltd.) സ്പോൺസർ ചെയ്യുന്ന ബേബി ബെഡ് കിറ്റുകളുടെ വിതരണോദ്ഘാടനം നവംബര്‍ 14 ന് ശിശു ദിനത്തിൽ വൈകീട്ട്‌ ന് തൃശൂർ ജനറൽ ഹോസ്പിറ്റലിൽ വച്ച് നടത്തപ്പെടുന്നു.

ചടങ്ങിൽ തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ്, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വിപി നന്ദകുമാർ, ചലച്ചിത്ര താരം ഭാമ, കേരളവിഷൻ ചാനലുകളുടെ എംഡി പ്രജീഷ് അച്ചാണ്ടി തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories