Share this Article
കാട്ടാന ശല്യത്തില്‍ വലഞ്ഞ് നൂല്‍പ്പുഴ ഗ്രാമം
 Wild Elephants disturbance

നെല്ല് വിളഞ്ഞ് കൊയ്ത്തു കാലമായതോടെ ഉറക്കമില്ലാതായിരിക്കുകയാണ് വയനാട് നൂല്‍പ്പുഴയിലെ കര്‍ഷകര്‍. പാടശേഖരത്തില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ് ഇവിടത്തെ കര്‍ഷകര്‍ക്ക് ഉറക്കമില്ലാതായിരിക്കുന്നത്. 

നൂല്‍പ്പുഴയിലെ കണ്ണങ്കോട് മേഖലയിലെ കര്‍ഷകരാണ് ഉറക്കമില്ലാതെ നെല്‍കൃഷിക്ക് കാവല്‍ ഇരിക്കുന്നത്. കാടിറങ്ങിയെത്തുന്ന കാട്ടാനകള്‍ കൊയ്ത്തിനു പാകമായ നെല്‍ ചെടികള്‍  ചവിട്ടി നശിപ്പിക്കുകയാണ്.

പകല്‍ മറ്റ് ജോലികള്‍ക്ക് പോകുന്നവര്‍ രാത്രികാലങ്ങളില്‍ ആനയെ തുരത്താന്‍ കാവല്‍ കിടക്കണം. അതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങളും വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് കാവലും പേരിനു മാത്രമാണെന്നും കര്‍ഷകര്‍ പറഞ്ഞു.

വിശ്വനാഥന്‍ മാളപ്പുര, ഗോവിന്ദന്‍ വാഴക്കണ്ടി, നഞ്ജുണ്ടന്‍, വാസുദേവന്‍, പ്രദേശത്തെ കര്‍മ്മ സേന ഇറക്കിയ നെല്ലടക്കമുള്ള കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാനകള്‍ നശിപ്പിച്ചത്. 184 ഏക്കറില്‍ പരന്നു കിടക്കുന്ന നെല്‍കൃഷി സംരക്ഷിക്കാന്‍ പെടാപ്പാടുപെടുകയാണ് ഇവര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories