ഇടുക്കി അടിമാലി ഇരുന്നൂറേക്കറിനു സമീപം മുക്കാല്‍ ഏക്കറില്‍ വെട്ടുകിളിശല്യം രൂക്ഷമെന്ന് പരാതി. തടത്തില്‍ വര്‍ഗീസിന്റെ കൃഷിയിടത്തിലാണ് വെട്ടുകിളി കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത്. 2 ആഴ്ചക്കുള്ളിലാണ് ഇവ കൃഷിയിടത്തില്‍ പെരുകിയതെന്ന് വര്‍ഗീസ് പറഞ്ഞു.
വാഴ, മുരിക്ക്, കുരുമുളക് ചെടി, ഏലം, കൊക്കോ, പച്ചക്കറികള്‍ എന്നിവയുടെ ഇലകളാണ് വെട്ടുകിളികള്‍ തിന്നു തീര്‍ത്തത്. സമീപത്തെ കൃഷിയിടങ്ങളിലും ശല്യം രൂക്ഷമാകുകയാണ്. കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ട് ഇവയെ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരി ക്കണമെന്നാണ് ആവശ്യം.
കൊന്നത്തടി പഞ്ചായത്തിലെ ഇരുമലക്കപ്പ്, തെള്ളിത്തോട് മേഖലകളിലും വെട്ടുകിളി ശല്യം രൂക്ഷമാണ്.വെട്ടുകിളി ശല്യം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചാല്‍ അത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകും.കനത്തവേനലിനെ തുടര്‍ന്നുണ്ടായ കൃഷിനാശത്തിന് പിന്നാലെ വെട്ടുകളി ശല്യം കൂടി വിനയാകുമോയെന്ന ആശങ്ക കര്‍ഷകര്‍ പങ്ക് വച്ചു.