Share this Article
ട്രാക്കില്‍ കല്ലുകയറ്റിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
Defendant

കാസര്‍കോട്ട് കളനാട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട, എഴംകുളം, അറക്കലിക്കല്‍ സ്വദേശി അഖില്‍ ജോണ്‍ മാത്യുവിനെയാണ് കാസര്‍കോട് റെയില്‍വെ പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ കളനാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് ട്രാക്കില്‍ കല്ലുകയറ്റി വെച്ച് അമൃത്സര്‍-കൊച്ചുവേളി എക്സ്പ്രസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്.

കളനാട് റെയില്‍വെ സ്റ്റേഷനു സമീപത്ത് ട്രാക്കില്‍ കല്ലുകയറ്റി വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ കല്ലുകള്‍ ചിതറിത്തെറിച്ചു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

രണ്ട് ദിവസത്തോളമായി വീടുവിട്ടിറങ്ങിയവരാണ് പിടിയിലാവര്‍. അലഞ്ഞു തിരിയുന്നതിനിടയിലാണ്, പാളങ്ങളുടെ മുകളില്‍ കല്ല് കയറ്റി വെച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.

നവംബര്‍ എട്ടിന് ബേക്കല്‍, പൂച്ചക്കാട്ട് വച്ച് വന്ദേഭാരത് എക്സ്പ്രസിനു കല്ലെറിഞ്ഞ കേസില്‍  17 കാരനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാടിനും, കാസര്‍കോടിനുമിടയില്‍ ട്രെയിനിന് നേരെ കല്ലെറിയുന്നതും, പാളത്തില്‍ കല്ലു വെക്കുന്നതും പതിവാണ്.

പല കേസുകളിലും, കുട്ടികളാണ് പിടിയിലാകുന്നത്. ആകാംക്ഷ കൊണ്ടും, കൗതുകം കൊണ്ടുമാണ് കുട്ടികള്‍, ഇതിലേര്‍പ്പെടുന്നതെന്നും,വീട്ടില്‍ നിന്നും രക്ഷിതാക്കള്‍ ഇതിന്റ  ഭവിഷ്യത്ത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ   ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ അക്ബര്‍ അലി പറഞ്ഞു. 

സി സി ടിവി ദൃശ്യങ്ങളുടെയും, മൊബൈല്‍ നെറ്റ് വര്‍ക്ക് കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് രണ്ട് സംഭവങ്ങളിലെയും പ്രതികളെയും പിടികൂടിയത്.  

രണ്ടാഴ്ച്ച മുന്‍പ് പള്ളം അടിപ്പാതയ്ക്ക് മുകളിലുണ്ടായ ട്രെയിന്‍ അട്ടിമറി ശ്രമത്തിലും, അന്വേഷണം പുരോഗമിച്ച് വരുന്നതായും ആര്‍.പി.എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രത്യേക  അനേഷണസംഘമാണ് രണ്ട് സംഭവങ്ങളിലെയും പ്രതികളെയും കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories