അരിക്കൊമ്പൻ വിദഗ്ധസമിതി റിപ്പോർട്ടിനെതിരെ ഇടുക്കി ചിനക്കനാലിൽ പ്രതിഷേധം ശക്തമാകുന്നു. ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്തിൽ അടിയന്തര സർവകക്ഷി യോഗം ചേർന്നു. ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോർട്ടിനെതിരെ ഇന്ന് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കും.
ജീപ്പ് സവാരികൾക്കും. രാത്രി യാത്രകൾക്കു മടക്കം നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ ശുപാർശ ചെയ്തുകൊണ്ടുള്ള. അരിക്കൊമ്പൻ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെതിരേ ശക്തമായ പ്രതിഷേധമാണ് ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം പഞ്ചായത്തുകളിൽ ഉയർന്നു വരുന്നത്.
ഇതിൻറെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് ഏകകണ്ഠമായി പ്രമേയം പാസാക്കി. ഒപ്പം അടിയന്തര സർവകക്ഷി യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ ശക്തമാക്കാനും നിയമ പോരാട്ടം തുടരുവാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
വിദഗ്ധസമിതി തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട് ഏകപക്ഷീയമായിട്ടാണ്. ജനങ്ങളെ നേരിൽ കാണുകയോ അവരുടെ പ്രശ്നങ്ങൾ കേൾക്കുകയോ ചെയ്തിട്ടില്ല. ചിന്നക്കനാൽ പഞ്ചായത്ത് വനം ആക്കി മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഏകപക്ഷീയമായ റിപ്പോർട്ട് ഒന്നുമാണ് ഉയരുന്ന ആരോപണം.