തിരുവനന്തപുരം പാറശ്ശാലയില്‍ പരശുവയ്ക്കല്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായി പരാതി. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായി 12 ഓളം അപകടങ്ങളാണ് പരിസരത്ത് ഉണ്ടായത്.
കഴിഞ്ഞ ദിവസം ഉദിയന്‍കുളങ്ങര സ്വദേശി പാറുകുട്ടി അമ്മ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഉണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധികൃതര്‍ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.