Share this Article
കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ; ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ലെന്നത് കാരണം
വെബ് ടീം
posted on 17-05-2024
1 min read
woman-sets-fire-on-lover-s-house

പത്തനംതിട്ട: കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കാത്തതിന്റെ വിരോധത്തിൽ ആണ് തീയിട്ടത്.

രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയി. ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories